ബഹ്‌റൈൻ ദേശീയ ദിനം: ലേബർ ക്യാമ്പുകളിൽ മധുരവിതരണം നടത്തി കൊല്ലം പ്രവാസി അസോസിയേഷൻ
പ്രദീപ് പുറവങ്കര/മനാമ
ബഹ്‌റൈന്റെ 54-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കൊല്ലം പ്രവാസി അസോസിയേഷൻ (കെ.പി.എ) മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹിദ്ദ് പ്രദേശത്തെ ലേബർ ക്യാമ്പുകളിൽ മധുരവിതരണം സംഘടിപ്പിച്ചു. പ്രവാസി സഹോദരങ്ങളുമായി ദേശീയ ദിനത്തിന്റെ സന്തോഷം പങ്കുവെക്കുന്നതിനോടൊപ്പം ഐക്യത്തിന്റെയും കരുതലിന്റെയും സന്ദേശം പകരാനും ഈ പരിപാടിയിലൂടെ സാധിച്ചു.
കെ.പി.എ മുഹറഖ് ഏരിയ കോർഡിനേറ്റർ ഷാഹിൻ മഞ്ഞപ്പാറ, ഏരിയ പ്രസിഡന്റ് മുനീർ, സെക്രട്ടറി ഷെഫീഖ് എബ്രാഹിംകുട്ടി, വൈസ് പ്രസിഡന്റ് അജൂബ്, ട്രഷറർ അജി അനിരുദ്ധൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കെ.പി.എ പ്രവാസി ശ്രീ അംഗങ്ങളും സജീവമായി പങ്കെടുത്തു. സംഘടനയുടെ സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്നതായിരുന്നു ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന ഈ കാരുണ്യ പ്രവർത്തനം.
e345t35
47rywyr4
r5e4ttewr
