ശൈഖ് അബ്ദുല്ല ബിൻ ഖാലിദ് ആൽ ഖലീഫ വൃക്ക രോഗാശുപത്രി ഉദ്ഘാടനം ചെയ്തു


ശൈഖ് അബ്ദുല്ല ബിൻ ഖാലിദ് ആൽ ഖലീഫ കിഡ്നി രോഗാശുപത്രി ആരോഗ്യകാര്യ സുപ്രീംകൗൺസിൽ ചെയർമാൻ ലഫ്. ജനറൽ ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. 500 രോഗികളെവരെ ഉൾക്കൊള്ളാൻ കഴിയുന്ന ആശുപത്രിയാണിത്. ആറ് ക്ലിനിക്കുകളും 70 ബെഡും ലബോറട്ടറികളും ഫാർമസിയും എക്സ്റേ വിഭാഗവും ഡയാലിസിസ് യൂനിറ്റുകളും 232 കാർ പാർക്കിങ്ങുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ബി.ഡി.എഫ് രൂപവത്കരണത്തിൻറെ 65ാമത് വാർഷികത്തോടനുബന്ധിച്ചാണ് അതിന് കീഴിലുള്ള കിഡ്നിരോഗാശുപത്രി ആരംഭിച്ചത്. പ്രതിരോധകാര്യ മന്ത്രി ലഫ്റ്റന്റ്. ജനറൽ അബ്ദുല്ല ബിൻ ഹസൻ അൽനുഐമിയും ചടങ്ങിൽ സന്നിഹിതനായിരുന്നു.റോയൽ മെഡിക്കൽ സർവിസസ് കമാൻഡർ ബ്രിഗേഡിയർ ഡോ. ശൈഖ് ഫഹദ് ബിൻ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ സ്വാഗതം പറഞ്ഞു.

article-image

ADSADSADSADSDS

You might also like

Most Viewed