വൈവിധ്യമാർന്ന രുചികളുമായി ബഹ്‌റൈൻ ഫുഡ് ഫെസ്റ്റിവൽ

വൈവിധ്യമാർന്ന രുചികളുമായി ബഹ്‌റൈൻ ഫുഡ് ഫെസ്റ്റിവൽദിയാർ മുഹറഖിലെ മറാസിയിൽ ആരംഭിച്ചു. ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റിയുടെ ആഭിമുഖ്യത്തിലാണ് ബഹ്‌റൈൻ ഫുഡ് ഫെസ്റ്റിവലിന്റെ എട്ടാമത് എഡിഷൻ ആരംഭിച്ചിരിക്കുന്നത്. ഈ മാസം 24 വരെ നീണ്ടുനിൽക്കുന്ന ഭക്ഷ്യമേളയിൽ നൂറിലധികം റസ്റ്റാറന്റുകളും കഫേകളും പങ്കെടുക്കുന്നുണ്ട്. അറബിക് പലഹാരങ്ങൾ മുതൽ ഏഷ്യൻ സ്ട്രീറ്റ് ഫുഡ്, ചൈനീസ്, ക്ലാസിക് അമേരിക്കൻ ബർഗറുകൾ അടക്കം നീണ്ട നിരയാണ് ഭക്ഷ്യവൈവിധ്യങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫുഡ് ഫെസ്റ്റിവലിനൊപ്പം വിവിധ വിനോദ, കലാപരിപാടികളും മറാസി ബീച്ചിലെ പ്രധാന വേദിയിൽ നടക്കുന്നുണ്ട്.
ഇസ്മായേൽ ദവാസ് ബാൻഡ്, ദി റേവൻസ്, എക്യു ജാസ് എക്സ്പീരിയൻസ്, ഡിജെ സ്വിഫ്, ഒറാക്കിൾ പ്രോജക്ട്, റീലോക്കേറ്റേഴ്സ്, ഫൈവ് സ്റ്റാർ എന്നീ പ്രശസ്ത ബാൻഡുകളും ഒപ്പം പ്രാദേശിക കലാകാരന്മാരും പരിപാടികൾ അവതരിപ്പിക്കും. ആകർഷകമായ ഗെയിമുകൾ, കുട്ടികൾക്കായി പ്രത്യേകം ഒരുക്കിയ കളി സ്‌ഥലങ്ങൾ എന്നിവയും ഭക്ഷണമേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.മുതിർന്നവർക്കായി ഗ്രേറ്റ് ഐലൻഡ് ഷെഫ് മത്സരവും 12നും 17നും ഇടയിൽ പ്രായമുള്ളവർക്കായി ലിറ്റിൽ ഷെഫ് മത്സരവും നടക്കും. 2023ൽ നടന്ന ബഹ്‌റൈൻ ഫുഡ് ഫെസ്റ്റിവലിന്റെ ഏഴാം പതിപ്പിൽ 14 ദിവസങ്ങളിലായി 1,68,000 സന്ദർശകരാണ് എത്തിയത്.
cdsadsdsds