ബഹ്റൈൻ പ്രതിഭ സൽമാബാദ് മേഖല ഏകദിന രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബഹ്റൈൻ പ്രതിഭ സൽമാബാദ് മേഖല ഏകദിന രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മേഖലാ സെക്രട്ടറി ഗിരീഷ് മോഹനൻ സ്വാഗതം പറഞ്ഞ യോഗത്തിൽ മേഖലാ പ്രസിഡൻറ് ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.
പ്രതിഭ രക്ഷാധികാരി കമ്മിറ്റി അംഗവും മുൻ പ്രവാസി കമ്മീഷൻ അംഗവും കൂടിയായ സുബൈർ കണ്ണൂർ ഉദ്ഘാടനം നിർവഹിച്ചു. പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രതിഭ പ്രസിഡൻ്റ് ബിനു മണ്ണിൽ എന്നിവർ ആശംസകൾ നേർന്നു. മേഖല ഹെൽപ്പ് ലൈൻ കൺവീനർ ജയ്സൺ നന്ദി രേഖപ്പെടുത്തി.
cxzvxv