സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


സമസ്ത ബഹ്റൈൻ  ഇർശാദുൽ മുസ്‌ലിമീൻ മദ്റസ മനാമ അൽ ഇത്ഖാൻ − 2024 ത്രൈമാസ ക്യാമ്പയിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഷിഫ അൽ ജസീറ ഹോസ്പിറ്റൽ & മെഡിക്കൽ സെന്ററിന്റെ  സഹകരണത്തോടെ നടന്ന ക്യാമ്പ് മനാമ ഗോൾഡ് സിറ്റിയിലുള്ള സമസ്ത ഓഡിറ്റോറിയത്തിൽ വെച്ചാണ് നടന്നത്. വിവിധ പരിശോധനകൾക്കൊപ്പം, ജനറൽ മെഡിസിൻ, ഇന്റേണൽ മെഡിസിൻ, ഇ എൻ ടി, ഡന്റൽ, ഓർത്തോപീഡിക് എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ കൺസൽട്ടേഷനും ഉണ്ടായിരുന്നു.

ഇരുന്നൂറോളം പേർ പങ്കെടുത്ത ക്യാമ്പിന് സമസ്ത ബഹ്റൈൻ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ്, വർക്കിംഗ് പ്രസിഡണ്ട് വി.കെ കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയവർ നേതൃത്വം നൽകി. 

article-image

asdad

You might also like

  • Lulu Exchange
  • Straight Forward

Most Viewed