കെ. കരുണാകരനെയും പി.ടി. തോമസിനെയും അനുസ്മരിച്ച് ഒ.ഐ.സി.സി ബഹ്‌റൈൻ


പ്രദീപ് പുറവങ്കര / മനാമ  

കേരളത്തിന്റെ വികസനത്തിന് അടിസ്ഥാന ശില പാകിയ ജനനായകൻ കെ. കരുണാകരന്റെ പതിനഞ്ചാമത് ചരമവാർഷികവും, കോൺഗ്രസിന്റെ പോരാളിയായിരുന്ന പി.ടി. തോമസിന്റെ നാലാം ചരമവാർഷികവും ഒ.ഐ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. മനാമയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ചു.

സാധാരണക്കാരായ ജനങ്ങൾ ഹൃദയത്തിൽ ചേർത്തുവെച്ച നേതാവായിരുന്നു കെ. കരുണാകരനെന്ന് സമ്മേളനം വിലയിരുത്തി. വിമർശനങ്ങളെ പുഞ്ചിരിയോടെ നേരിടുകയും പ്രതിസന്ധികൾക്കിടയിലും നാടിന്റെ വികസന പദ്ധതികൾ സൗമ്യതയോടെ പൂർത്തിയാക്കുകയും ചെയ്ത അദ്ദേഹത്തിന്റെ ഭരണപാടവം സമാനതകളില്ലാത്തതാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. കോൺഗ്രസ് പാർട്ടിയുടെ പോർമുഖവും ശക്തമായ നിലപാടുകളുള്ള നേതാവുമായിരുന്ന പി.ടി. തോമസിന്റെ വേർപാട് പാർട്ടിക്കും കേരളത്തിനും നികത്താനാവാത്ത നഷ്ടമാണെന്നും യോഗം അനുസ്മരിച്ചു.

ഒ.ഐ.സി.സി വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ജീസൺ ജോർജ്, വൈസ് പ്രസിഡന്റ് ഗിരീഷ് കാളിയത്ത് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറിമാരായ രഞ്ചൻ കച്ചേരി, രജിത് മൊട്ടപ്പാറ, നേതാക്കളായ അലക്സ്‌ മഠത്തിൽ, സൽമാനുൽ ഫാരിസ്, സന്തോഷ്‌ നായർ, സുരേഷ് പുണ്ടൂർ, ബിജുബാൽ, ചന്ദ്രൻ വളയം, ശ്രീജിത്ത് പനായി, എ.പി മാത്യു, ഷീജ നടരാജൻ, റഷീദ് മുയിപ്പോത്ത് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി കുഞ്ഞുമുഹമ്മദ്‌, രവി പേരാമ്പ്ര, പ്രബുൽദാസ് തുടങ്ങി ഒട്ടേറെ ഭാരവാഹികൾ ചടങ്ങിന് നേതൃത്വം നൽകി.

article-image

dfsdf

You might also like

  • Straight Forward

Most Viewed