മലപ്പുറം സ്വദേശി കൃഷ്ണൻ പൂവ്വത്തിങ്കലിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

കഴിഞ്ഞദിവസം ബഹ്റൈനിൽ നിര്യാതനായ മലപ്പുറം സ്വദേശി കൃഷ്ണൻ പൂവ്വത്തിങ്കലിന്റെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോയി. സൗദി അറേബ്യയിൽനിന്ന് സന്ദർശനാർഥമായിരുന്നു അദ്ദേഹം ബഹ്റൈനിലെത്തിയത്.
നടപടിക്രമങ്ങൾക്ക് ഐ.സി. ആർ.എഫ് അംഗവും പ്രതിഭരക്ഷാധികാരി സമിതി അംഗവുമായ സുബൈർ കണ്ണൂർ, കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസാർ കൊല്ലം എന്നിവർ നേതൃത്വം നൽകി. പ്രതിഭ ഹെൽപ് ലൈൻ കൺവീനർ നൗഷാദ് പൂനൂർ, ബി.കെ.എസ്.എഫ് അംഗങ്ങളായ മനോജ് വടകര, ഷീജു, കൃഷ്ണന്റെ സൗദി പാർട്ടൺമാരായ ബഷീർ, അൻസാർ, സന്തോഷ് തുടങ്ങിയവരും മോർച്ചറിയിലെത്തിയിരുന്നു.
zxcvzcv