ബഹ്‌റൈൻ കേരളീയ സമാജം ശ്രീനിവാസൻ അനുസ്മരണം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര / മനാമ  

അന്തരിച്ച പ്രശസ്ത ചലച്ചിത്രകാരൻ ശ്രീനിവാസന്റെ സ്മരണാർത്ഥം ബഹ്‌റൈൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'ശ്രീനി ഹാസ്യത്തിന് വിട' എന്ന പേരിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. സമാജം ബാബുരാജൻ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. ശ്രീനിവാസന്റെ ചലച്ചിത്ര ജീവിതത്തെ ആസ്പദമാക്കി ഫിലിം ക്ലബ്ബ്‌ നിർമ്മിച്ച ഡോക്യൂമെന്ററി പ്രദർശനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്.

മധ്യവർത്തി സമൂഹത്തിന്റെ ജീവിതം അഭ്രപാളിയിൽ പകർത്തി മലയാളിയുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ അതുല്യ കലാകാരനായിരുന്നു ശ്രീനിവാസൻ എന്ന് പി.വി. രാധാകൃഷ്ണപിള്ള അനുസ്മരിച്ചു. ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ സ്വാഗതവും വൈസ് പ്രസിഡന്റ് ദിലീഷ് കുമാർ നന്ദിയും രേഖപ്പെടുത്തി. ദിനേശ്, ഇ.എ. സലീം, അനീഷ് നിർമലൻ, ഫിറോസ് തിരുവത്ര, പ്രവീൺ നായർ, എസ്.വി. ബഷീർ, വനിതാവിഭാഗം സെക്രട്ടറി ജയ രവികുമാർ, അജികുമാർ സർവാൻ എന്നിവർ സംസാരിച്ചു.

സമാജം ഭരണസമിതി അംഗങ്ങൾക്കൊപ്പം ഫിലിം ക്ലബ്ബ് കൺവീനർ അരുൺ ആർ പിള്ള, സൂര്യ പ്രകാശ്, മറ്റ് ഫിലിം ക്ലബ്ബ്‌ അംഗങ്ങളും പരിപാടികൾക്ക്‌ നേതൃത്വം നൽകി. ബിജു എം. സതീഷ് ചടങ്ങുകൾ നിയന്ത്രിച്ചു. ശ്രീനിവാസൻ എന്ന അതുല്യ പ്രതിഭ മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകളെ യോഗം കൃതജ്ഞതയോടെ സ്മരിച്ചു.

You might also like

  • Straight Forward

Most Viewed