കെ.സി.എ 'ഹാർമണി 2025' ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം
പ്രദീപ് പുറവങ്കര / മനാമ
ബഹ്‌റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാതോലിക് അസോസിയേഷൻ (കെ.സി.എ) സംഘടിപ്പിക്കുന്ന ക്രിസ്മസ്-ന്യൂ ഇയർ ആഘോഷമായ ‘കെ.സി.എ ഹാർമണി 2025’-ന് ഇന്ന് തുടക്കമാകും. വിവിധ സാംസ്കാരിക പരിപാടികളും മത്സരങ്ങളും ഉൾപ്പെടുത്തി ഒരുക്കുന്ന ഈ ദൃശ്യവിരുന്ന് ജനുവരി രണ്ടാം തീയതി വരെ നീണ്ടുനിൽക്കും. ഇന്ന് വൈകീട്ട് 7:30-ന് നടക്കുന്ന കേക്ക് മേക്കിങ് മത്സരത്തോടെയാണ് പരിപാടികൾക്ക് ഔദ്യോഗികമായി തുടക്കമാകുന്നത്.
ഏവർക്കും പങ്കെടുക്കാവുന്ന (Open to all) രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കരോൾ സിങ്ങിങ്, ക്രിസ്ത്യൻ ഡ്രസ്സ് മത്സരം, ക്രിസ്മസ് ട്രീ നിർമ്മാണം എന്നിവയ്ക്ക് പുറമെ വീടുകളിൽ ഒരുക്കുന്ന പുൽക്കൂട്, അലങ്കാരങ്ങൾ എന്നിവയ്ക്കും പ്രത്യേക മത്സരങ്ങളുണ്ടാകും. വിജയികൾക്ക് ആകർഷകമായ ട്രോഫികളും ക്യാഷ് അവാർഡുകളുമാണ് സമ്മാനമായി നൽകുക. ഡിസംബർ 28-ന് കരോൾ മത്സരവും, 29-ന് ക്രിസ്ത്യൻ ഡ്രസ്സ് മത്സരവും, 30-ന് ക്രിസ്മസ് ട്രീ മത്സരവും നടക്കും.
ജനുവരി രണ്ടാം തീയതി വെള്ളിയാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിൽ ടീം ധ്വനി അവതരിപ്പിക്കുന്ന ‘മ്യൂസിക് ധമാക്ക’ സംഗീത സന്ധ്യയും ‘അച്ചായൻസ്’ തട്ടുകടയും പ്രധാന ആകർഷണങ്ങളായിരിക്കും. ഹാർമണി ചെയർമാൻ റോയ് സി. ആന്റണി, വൈസ് ചെയർമാൻ മനോജ് മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ആഘോഷങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി 39681102, 32092644 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
sdsad
