ഇന്ത്യൻ സമൂഹത്തിന്റെ സേവനങ്ങൾ മഹത്തരം; ബഹ്‌റൈൻ ഡിസബിലിറ്റി അസോസിയേഷൻ ചെയർമാൻ
പ്രദീപ് പുറവങ്കര / മനാമ
ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹം നടത്തുന്ന മാനുഷിക സേവനങ്ങൾ ഏറെ മാതൃകാപരമാണെന്ന് ബഹ്‌റൈൻ കാറ്റലിസ്റ്റ് ഡിസബിലിറ്റീസ് അസോസിയേഷൻ ചെയർമാൻ റിയാദ് അൽ മർസൂഖ് പറഞ്ഞു. 'ഇൻഡോ-ബഹ്‌റൈൻ വുമൺ യുണൈറ്റ്' (Indo-Bahrain Women Unite) സംഘടന നൽകിയ വീൽചെയറുകൾ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. സുമി ഷമീറിന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ഡിസബിലിറ്റി അസോസിയേഷൻ പ്രതിനിധികളായ അമീർ അൽ അറാദി, ജമീൽ സബ്ത് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. വുമൺ അക്രോസ് അംഗം സുമിത്ര, സലീന റാഫി, കജോൽ, അസ്ന, ലിജി, മായ, ഹസീന തുടങ്ങിയവർ പങ്കെടുത്തു. സാമൂഹിക പ്രവർത്തകരായ നജീബ് കടലായി, സയ്യിദ് ഹനീഫ്, ഷമീർ സലിം, സുധീർ സുലൈമാൻ, നവാബ്, ഫസൽ റഹ്മാൻ എന്നിവർ ആശംസകൾ നേർന്നു.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ തങ്ങളുടെ സേവന പ്രവർത്തനങ്ങൾ വരും ദിവസങ്ങളിലും തുടരുമെന്ന് ഇൻഡോ-ബഹ്‌റൈൻ വുമൺ യുണൈറ്റ് ഭാരവാഹികൾ അറിയിച്ചു.
eesrwe
