ഇന്ത്യന്‍ കള്‍ചറല്‍ ഫൗണ്ടേഷന്റെ സ്‌നേഹ സഞ്ചാരത്തിന് ബഹ്‌റൈനിൽ നാളെ തുടക്കമാകും

ഇന്ത്യന്‍ കള്‍ചറല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ‘ബെറ്റര്‍ വേള്‍ഡ് ബെറ്റര്‍ ടുമാറോ’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന കാംപെയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്‌നേഹ സഞ്ചാരത്തിന് ബഹ്‌റൈനിൽ നാളെ തുടക്കമാകും. ഐ.സി.എഫ് ഇന്റര്‍നാഷനല്‍ നേതാക്കളുടെ നേതൃത്വത്തിലാണ് ഇലല്‍ അഹിബ്ബ സ്‌നേഹ സഞ്ചാരം നടക്കുന്നത്. ഐ.സി.എഫ് ഇന്റര്‍ നാഷനല്‍ കൗണ്‍സില്‍ ഭാരവാഹികളായ സയ്യിദ് അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങള്‍, നിസാര്‍ സഖാഫി , ശരീഫ് കാരശ്ശേരി, ഹമീദ് ഈശ്വരമംഗലം, അഡ്വ. എം.സി. അബ്ദുല്‍ കരീം എന്നിവരാണ് യാത്രയിൽ പങ്കെടുക്കുന്നത്. സൗദി, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കിയാണ് ഇവർ ബഹ്റൈനിലെത്തുന്നത്.
‘ഇസ്തിഖ്ബാലിയ’ എന്ന ബാനറിൽ നാളെ ഏഴുമണിക്ക് ഗുദൈബിയ സുന്നി സെന്ററിലും എട്ട് മണിക്ക് മനാമ ഐ.സി.എഫ് ഓഡിറ്റോറിയത്തിലും സ്വീകരണ പരിപാടികള്‍ നടക്കും.വ്യാഴം രാത്രി 9.30ന് ഈസാടൗണ്‍ സുന്നി സെന്ററിലും 11 മണിക്ക് ഹമദ് ടൗണ്‍ ഐ.സി.എഫ് ഓഡിറ്റോറിയത്തിലുമാണ് പരിപാടി നടക്കുന്നത്. സമാപന ദിവസമായ വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിക്ക് റിഫ സുന്നി സെന്ററിലും നാലിന് സല്‍മാബാദ് ഐ.സി.എഫ് ഹാളിലും 6.30ന് ഉമ്മുല്‍ ഹസം ബാങ്കോക്ക് ഓഡിറ്ററിയത്തിലും ഒമ്പതിന് മുഹറഖ് സുന്നി സെന്ററിലും നേതാക്കള്‍ക്ക് സ്വീകരണം നല്‍കും.ഡിസംബർ ഏഴിന് മദീന മുനവ്വറയില്‍ നിന്ന് ആരംഭിച്ച സ്‌നേഹ സഞ്ചാരം ഒമാനിലെ സലാലയിലാണ് സമാപിക്കുന്നത്.
zdsfdd