വോയ്‌സ് ഓഫ് ആലപ്പി ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ ലേഡീസ് മീറ്റ് അപ്പും, പേരെന്റിംഗ് ക്ലാസും നടന്നു

വോയ്‌സ് ഓഫ് ആലപ്പി ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ കരുതൽ എന്ന പേരിൽ ലേഡീസ് മീറ്റ് അപ്പും, പേരെന്റിംഗ് ക്ലാസും നടന്നു. വോയ്‌സ് ഓഫ് ആലപ്പി അംഗവും, പ്രശ്സ്ത മനഃശാസ്ത്ര വിദഗ്ധനുമായ ഡോ: ജോൺ പനയ്ക്കൽ ക്ലാസ്സ് നയിച്ചു. എക്സിക്യൂട്ടീവ് അംഗം ബാഹിറ അനസ് സ്വാഗതം പറഞ്ഞ പരിപാടിയിൽ ലേഡീസ് വിങ് ചീഫ് കോർഡിനേറ്റർ രശ്‌മി അനൂപ് അധ്യക്ഷത വഹിച്ചു. വോയ്‌സ് ഓഫ് ആലപ്പി ആക്ടിങ്ങ് പ്രസിഡന്റ് അനസ് റഹിം, ജനറൽ സെക്രട്ടറി ധനേഷ് മുരളി എന്നിവർ ആശംസകൾ നേർന്നു.
ക്ലാസിന് ശേഷം വനിതാ വിഭാഗം അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി. എക്സിക്യൂട്ടീവ് അംഗം വിദ്യ പ്രമോദ് നന്ദി പറഞ്ഞു. ലേഡീസ് വിങ് കോർഡിനേറ്റർ ഷൈലജ അനിയൻ എക്സിക്യൂട്ടീവ് അംഗങ്ങളായ ആതിര സതീഷ്, സിസിലി വിനോദ്, രമ്യ അജിത്ത്, നന്ദന പ്രസാദ്, അക്ഷിത നിതിൻ, ശ്യാമ രാജീവ് എന്നിവർ നേതൃത്വം നൽകി.
axzx