ഇന്ത്യൻ സ്‌കൂളിൽ തമിഴ് ഭാഷാ ദിനം നിറപ്പകിട്ടാർന്ന പരിപാടികളോടെ ആഘോഷിച്ചു

ഇന്ത്യൻ സ്‌കൂളിൽ തമിഴ് ഭാഷാ ദിനം നിറപ്പകിട്ടാർന്ന പരിപാടികളോടെ ആഘോഷിച്ചു. തമിഴ് വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ സ്‌കൂൾ സെക്രട്ടറി വി രാജപാണ്ഡ്യൻ, അസി. സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങളായ ബോണി ജോസഫ്, ബിജു ജോർജ്, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, വൈസ് പ്രിൻസിപ്പൽമാർ, പ്രധാനാധ്യാപകർ, വകുപ്പു മേധാവികൾ, വിദ്യാർഥികൾ എന്നിവർ സന്നിഹിതരായിരുന്നു. ശശിനി ജ്ഞാനശേഖരൻ സ്വാഗതവും ഓവിയ മണികണ്ഠൻ നന്ദിയും രേഖപ്പെടുത്തി.
രാജീവൻ രാജ്കുമാർ, വിശ്വജനനി ജനാർത്ഥനൻ, ശ്രീറാം സുരേഷ് എന്നിവർ അവതാരകരായിരുന്നു. തമിഴ് അധ്യാപിക രാജേശ്വരി മണികണ്ഠൻ വകുപ്പുതല റിപ്പോർട്ട് അവതരിപ്പിച്ചു.വിദ്യാർഥികൾ 'തമിഴ് തായ് വാഴ്ത്തും' സംഘഗാനവും അവതരിപ്പിച്ചു.
sdfsf