അഞ്ചാമത് കിങ് ഹമദ് കാർഷിക അവാർഡുകൾക്ക് സ്വദേശി പൗരൻമാരുടെയിടയിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

അഞ്ചാമത് കിങ് ഹമദ് കാർഷിക അവാർഡുകൾക്ക് സ്വദേശി പൗരൻമാരുടെയിടയിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ കാർഷിക മേഖലക്ക് ശക്തി പകരാനും ഭക്ഷ്യസുരക്ഷക്ക് ആക്കം കൂട്ടാനുമാണ് അവാർഡ് നൽകുന്നതെന്ന് രാജപത്നിയും നാഷനൽ ഇനീഷ്യേറ്റിവ് ഫോർ അഗ്രികൾചറൽ ഡെവലപ്മെന്‍റ് ഉന്നത ഉപദേഷ്ടാവുമായ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫ വ്യക്തമാക്കി. തദ്ദേശീയ കാർഷിക മേഖലക്ക് കരുത്ത് പകരാനും കാർഷിക രംഗത്ത് നിക്ഷേപ പദ്ധതികൾ ആകർഷിക്കാനും ഭക്ഷ്യ സ്വയംപര്യാപ്തത നേടാനും ഇത് സഹായകമാകുമെന്നും കരുതുന്നു. മൂന്ന് മേഖലകളിലായി മൊത്തം 40,000 ദിനാറിന്‍റെ അവാർഡുകളാണ് നൽകുന്നത്.
ഏറ്റവും മികച്ച കാർഷിക പദ്ധതി ഇനത്തിൽ ഓരോരുത്തർക്കും 10,000 ദിനാർ വീതമാണ് നൽകുക. മികച്ച കർഷക അവാർഡ് തുക 5,000 ദിനാർ വീതം രണ്ട് പേർക്കും, മികച്ച കാർഷിക പഠന, ഗവേഷണത്തിന് 5,000 ദിനാർ വീതം രണ്ടുപേർക്കും സമ്മാനിക്കും.
asdasd