കാസർഗോഡ് ഡിസ്ട്രിക്റ്റ് പ്രവാസി അസോസിയേഷൻ ക്രിസ്തുമസ് പുതുവത്സരാഘോഷവും മെമ്പേർസ് മീറ്റും സംഘടിപ്പിച്ചു

ബഹ്‌റൈനിലെ കാസർഗോഡ് ജില്ലക്കാരുടെ കൂട്ടായ്മയായ കാസർഗോഡ് ഡിസ്ട്രിക്റ്റ് പ്രവാസി അസോസിയേഷൻ ക്രിസ്തുമസ് പുതുവത്സരാഘോഷവും മെമ്പേർസ് മീറ്റും സംഘടിപ്പിച്ചു. മനാമ കെ എം സി സി ഹാളിൽ വച്ച് നടന്ന പരിപാടിയിൽ പ്രശസ്ത എഴുത്തുക്കാരൻ നാലാപ്പാടം പദ്മനാഭൻ വിശിഷ്ടാതിഥി ആയിരുന്നു. ജനറൽ സെക്രട്ടറി രാജീവ് വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് രാജേഷ് കോടോത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രദീപ് പുറവങ്കര ആശംസകൾ നേർന്നു. നോർക്കയുടെ പ്രധാന്യത്തെ കുറിച്ച് സാമൂഹ്യ പ്രവർത്തകൻ കെ ടി സലിം സംസാരിച്ചു.
ഭാരവാഹികളായ നാരായണൻ ബെൽകാട്, നാസർ ടെക്സിം, രഞ്ജിത്ത് റാം, ജയപ്രകാശ് മുള്ളേരിയ, ബാബു കുഞ്ഞിരാമൻ, ഷാഫി പാറക്കട്ട എന്നിവർ വിവിധ പരിപാടികളിൽ പങ്കെടുത്തവർക്കുള്ള ഉപഹാരങ്ങൾ നൽകി. ഹാരിസ് ഉളിയത്തടുക്ക, രാജീവ് കെ.പി,അഷ്‌റഫ് മാളി, സുരേഷ് പുണ്ടൂർ എന്നിവർ കലാപരിപാടികൾ നിയന്ത്രിച്ചു. പയ്യന്നൂർ സഹൃദയ നാടൻ പാട്ട് സംഘം അവതരിപ്പിച്ച നാടൻ പാട്ടുകളുടെ അവതരണവും നടന്നു. മണി മാങ്ങാട് നന്ദി രേഖപ്പെടുത്തി.
dxfgxg