പാലസ്തീൻ ജനതയ്ക്ക് കൂടുതൽ സഹായം നൽകാൻ ബഹ്റൈൻ

ദുരിതമനുഭവിക്കുന്ന പാലസ്തീൻ ജനതയ്ക്ക് കൂടുതൽ സഹായം നൽകാൻ തീരുമാനമെടുത്ത് ബഹ്റൈൻ മന്ത്രി സഭായോഗം. ഖുദുസ് കേന്ദ്രമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപവത്കരിക്കുന്നതടക്കമുള്ള സമാധാന ശ്രമങ്ങൾ ശക്തമാക്കാനും അടിയന്തര വെടിനിർത്തൽ നടപ്പാക്കാനും കഴിയണമെന്ന് കാബിനറ്റിൽ അധ്യക്ഷത വഹിച്ച കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ആവശ്യപ്പെട്ടു. സുസ്ഥിര സാമ്പത്തിക വളർച്ച കൈവരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച്ച 2.2 ബില്യൺ ഡോളറിന്‍റെ ഇടപാടുൾക്ക് അംഗ രാജ്യങ്ങളുമായി കരാറിൽ ഒപ്പുവെച്ചത് നേട്ടമാണെന്നും മന്ത്രിസഭായോഗം വിലയിരുത്തി.
വിവിധ മന്ത്രാലയങ്ങളുടെ വെബ്സൈറ്റുകൾ കൂടുതൽ പേർ ഉപയോഗപ്പെടുത്തിയതായി കാബിനറ്റ് കാര്യ മന്ത്രി അറിയിച്ചു. സിജില്ലാത്, തവാസുൽ, ബിനായാത് എന്നീ സംവിധാനങ്ങളാണ് പൊതുജനങ്ങൾ കൂടുതലായും ഉപയോഗിച്ചത്. വിവിധ സമ്മേളനങ്ങളിലും യോഗങ്ങളിലും പങ്കെടുത്ത മന്ത്രിമാർ അത് സംബന്ധമായ റിപ്പോർട്ടുകളും കാബിനറ്റിൽ അവതരിപ്പിച്ചു.
dsfsdf