അർബുദരോഗികൾക്ക് വിഗ് ഉണ്ടാക്കാൻ തലമുടി നൽകി മാതൃകയായി


അർബുദരോഗികൾക്ക് വിഗ് ഉണ്ടാക്കാൻ തലമുടി നൽകി ഇബിനുൽ ഹൈത്തം സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഹംന‌ മാതൃകയായി. ബഹ്‌റൈനിൽ എൻജിനീയറായി ജോലിചെയ്യുന്ന കാസർകോട് സ്വദേശി ഹനീഫ, മകളുടെ ആഗ്രഹം ബ്ലഡ് ഡോണേഴ്സ് കേരളബഹ്‌റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി റോജി ജോൺ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം സലീന റാഫി എന്നിവരെ അറിയിച്ചതിനെ തുടർന്നാണ് ഇതിന് കളമൊരുങ്ങിയത്. 

ഹംനയുടെ ഉമ്മ സാജിദ ഹനീഫിനൊപ്പം ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് 30 സെന്റിമീറ്റർ നീളത്തിൽ മുറിച്ചെടുത്ത തലമുടി പിന്നീട് കൈമാറി. കാൻസർ കെയർ ഗ്രൂപ് ജനറൽ സെക്രട്ടറി കെ.ടി. സലീമും സന്നിഹിതനായിരുന്നു.ഇത്തരം സഹായം നൽകാൻ താത്പര്യമുള്ളവർക്ക് 33750999 അല്ലെങ്കിൽ 39125828 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

ോീേൂ

You might also like

  • Lulu Exchange
  • Straight Forward

Most Viewed