ബഹ്റൈൻ പുതുപ്പണം കൂട്ടായ്മ എംപി അഹമ്മദിന് സ്വീകരണം നൽകി

ബഹ്റൈൻ പുതുപ്പണം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്ത് നിസ്വാർത്ഥ സേവനം നടത്തിയ എംപി അഹമ്മദിന് സ്വീകരണം നൽകി. 35 വർഷം വടകര മുൻസിപ്പൽ കൗൺസിലറും പ്രതിപക്ഷ നേതാവും ആയി എംപി അഹമ്മദ് സേവനമനുഷ്ടിച്ചിട്ടുണ്ട്. സംഘടനയുടെ പ്രവർത്തകരും ഭാരവാഹികളും കുടുംബാംഗങ്ങളും അടക്കം അമ്പതോളം പേർ പരിപാടിയിൽ പങ്കെടുത്തു.
അജേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഖിലേഷ് സ്വാഗതം പറഞ്ഞു. രാജീവൻ പി പൊന്നാട അണിയിക്കുകയും ആസിഫ് ചടവത്ത് മൊമെന്റോ നൽകുകയും ചെയ്തു. തരുൺ കുമാർ,മുസ്തഫ, വിൻസൺ ജെയിംസ്, ജസ്ലു, രജിത്ത് എന്നിവർ ആശംസകൾ നേർന്ന പരിപാടിയിൽ മനോജ് കുമാർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
srgdsgdsg