ബിനോ ജോർജ് ഗ്രോ ഫുട്ബോൾ അക്കാദമിയിൽ സാങ്കേതിക ഉപദേശകനായി സ്ഥാനമേറ്റു

ബഹ്റൈനിലെ പ്രമുഖ ഫുട്ബാൾ അക്കാദമിയായ ഗ്രോ ഫുട്ബോൾ അക്കാദമിയിൽ ഐഎസ്എൽ ഈസ്റ്റ് ബംഗാൾ കോച്ച് ബിനോ ജോർജ് സാങ്കേതിക ഉപദേശകനായി സ്ഥാനമേറ്റെടുത്തു. ഗ്രോ അക്കാദമയിലെ വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ വിവിധ ക്ലബ്ബുകളിൽ അവസരം നൽകാനുള്ള ശ്രമം നടത്തുമെന്ന് സ്ഥാനമേറ്റെടുത്ത ബിനോ ജോർജ് വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
ബിനോ ജോർജിന്റെ വിപുലമായ പരിശീലന പശ്ചാത്തലം ഗ്രോ ഫുട്ബോൾ അക്കാദമി വിദ്യാർത്ഥികൾക്ക് ഏറെ നേട്ടം സമ്മാനിക്കുമെന്ന് അക്കാദമി പ്രസിഡണ്ടും, ഗ്രോ സ്പോർട്സ് മാനേജിങ്ങ് ഡയറക്ടറുമായ ഷബീർ പറഞ്ഞു. ഇന്ത്യയിലെ സാധ്യമായ എല്ലാ ക്ലബ്ബുകളിലേക്കും കുട്ടികളെ അയക്കാൻ ശ്രമിക്കുമെന്നും, മറ്റ് ജിസിസി രാജ്യങ്ങളിലേയ്ക്ക് പ്രവർത്തനം നീട്ടുമെന്നും അദ്ദേഹം അറിയിച്ചു. ഗ്രോ അക്കാദമി പരിശീലകനായ ഗബ്രിയേൽ, ഡയറക്ടർമാരായ അബ്ദുള്ള, നൗഫൽ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
zdsfdsf