ബഹ്റൈൻ ദേശീയദിനം; ഒരു കിലോമീറ്റർ നീളത്തിൽ പതാകയേന്തി ആഘോഷിച്ച് എസ്.എൻ.സി.എസ്

ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി അദാരി പാർക്കിൽ ഒരു കിലോമീറ്റർ നീളത്തിൽ ബഹ്‌റൈൻ പതാകയേന്തി വ്യത്യസ്തമായ ആഘോഷ പരിപാടി നടത്തി. ആദാരി പാർക്ക് ഡെവലപ്‌മെന്റ് കമ്പനിയുമായി സഹകരിച്ചു നടത്തിയ പരിപാടിയി ബഹ്റൈൻ സോഷ്യൽ അഫേയേർസ് മന്ത്രാലയം എൻജിഒ ഡയറക്ടർ ആമിന അൽ ജാസിം ഉദ്ഘാടനം ചെയ്തു. സെപ്റ്റംബറിൽ എസ്.എൻ.സി.എസ് സംഘടിപ്പിച്ച ട്രിബ്യൂട്ട് ടു ബഹ്‌റൈൻ പരിപാടിയുടെ തുടർച്ചയായാണ് ദേശീയ ദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
ബഹ്‌റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് ബഹ്‌റൈൻ സർക്കാറിനും ജനങ്ങൾക്കുമുള്ള ഐക്യദാർഢ്യത്തിന്റെയും ആദരവിന്റെയും പ്രകടനമായാണ് ഒരു കിലോമീറ്റർ നീളത്തിൽ ബഹ്‌റൈൻ പതാക 1000ത്തിലധികം ആളുകൾ ഏന്തിയത്. എസ്.എൻ.സി.എസ് ചെയർമാൻ സുനീഷ് സുശീലൻ, ജനറൽ സെക്രട്ടറി വി. ആർ. സജീവൻ, പ്രോഗ്രാം ജനറൽ കൺവീനർ പ്രശാന്ത് കെ.കെ തുടങ്ങിയവർ നേതൃത്വം നൽകി.
ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി അദാരി പാർക്കിൽ ഒരു കിലോമീറ്റർ നീളത്തിൽ ബഹ്‌റൈൻ പതാകയേന്തി വ്യത്യസ്തമായ ആഘോഷ പരിപാടി നടത്തി. ആദാരി പാർക്ക് ഡെവലപ്‌മെന്റ് കമ്പനിയുമായി സഹകരിച്ചു നടത്തിയ പരിപാടിയി ബഹ്റൈൻ സോഷ്യൽ അഫേയേർസ് മന്ത്രാലയം എൻജിഒ ഡയറക്ടർ ആമിന അൽ ജാസിം ഉദ്ഘാടനം ചെയ്തു.
സെപ്റ്റംബറിൽ എസ്.എൻ.സി.എസ് സംഘടിപ്പിച്ച ട്രിബ്യൂട്ട് ടു ബഹ്‌റൈൻ പരിപാടിയുടെ തുടർച്ചയായാണ് ദേശീയ ദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
sdadsadsads