ബഹ്റൈൻ പ്രതിഭ കേന്ദ്ര സമ്മേളനം നടത്തി

ബഹ്റൈൻ പ്രതിഭയുടെ കേന്ദ്ര സമ്മേളനം സഗയയിലെ കെസിഎ ഓഡിറ്റോറയത്തിൽ വെച്ച് നടന്നു. സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂർ നാഗപ്പൻ പരിപാടി ഉത്ഘാടനം ചെയ്തു. അഡ്വ: ജോയ് വെട്ടിയാടൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സംഘടക സമിതി ജനറൽ കൺവീനർ ഷെറീഫ് കോഴിക്കോട് സ്വാഗതം പറഞ്ഞു. രക്തസാക്ഷി പ്രമേയം എൻ.കെ. അശോകനും അനുശോചന പ്രമേയം ജോയിന്റ് സെക്രട്ടറി ഷംജിത്ത് കോട്ടപ്പള്ളിയും അവതരിപ്പിച്ചു. അനഘ രാജീവൻ, ഡോ: ശിവകീർത്തി രവീന്ദ്രൻ, റാം ഒഞ്ചിയം, ബിനു മണ്ണിൽ എന്നിവർ നിയന്ത്രിച്ച സമ്മേളനത്തിൽ പ്രതിഭ സെക്രട്ടറി പ്രദീപ് പതേരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ലോക കേരളസഭ അംഗങ്ങളായ സി.വി നാരായണൻ, സുബൈർ കണ്ണൂർ, കേരള പ്രവാസി സംസ്ഥാന കമ്മിറ്റിഅംഗം പി. ചന്ദ്രൻ, പ്രതിഭ രക്ഷാധികാരി സമിതി അംഗങ്ങളായ എ.വി.അശോകൻ, വീരമണി, മുഖ്യരക്ഷാധികാരി പി. ശ്രീജിത് എന്നിവർ സംസാരിച്ചു.
സമ്മേളനത്തിൽ 2023 - 25 വർഷങ്ങളിലേയ്ക്കുള്ള പ്രതിഭ ഭാരവാഹികളെ പ്രഖ്യാപ്പിച്ചു. ബിനു മണ്ണിൽ പ്രസിഡണ്ട്, നിഷ സതീഷ്, നൗഷാദ് പുനൂർ വൈ: പ്രസിഡണ്ട്മാർ. മിജോഷ് മൊറാഴ ജനറൽ സെക്രട്ടറി, സജീഷ പ്രജിൽ, മഹേഷ്. കെ.വി. ജോയിന്റ് സെക്രട്ടറിമാർ, രജ്ഞിത് കുന്നന്താനം ട്രഷറർ , അനീഷ് കരിവള്ളൂർ മെംബർഷിപ്പ് സെക്രട്ടറി, സുലേഷ് അസി: മെംബർഷിപ്പ് സെക്രട്ടറി, അനിൽ കുമാർ .കെ.പി. ലൈബ്രേറിയൻ, പ്രജിൽ മണിയൂർ കലാ വിഭാഗം സെക്രട്ടറി എന്നിവരടങ്ങിയ 21 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്. ഷിജു പിണറായി ഗിരീഷ് ശാന്തകുമാരി മോഹൻ, ജയകുമാർ, നിരൻ സുബ്രഹ്മണ്യൻ, മുരളികൃഷ്ണൻ, സജീവൻ.എം, ബിനുകരുണാകരൻ, റീഗാ പ്രദീപ് , പ്രദീപ് പതേരി, അഡ്വ: ജോയ് വെട്ടിയാടൻ, എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ. അനീഷ്.കെ. ഇന്റേണൽ ഓഡിറ്റർ ആയി പ്രവർത്തിക്കും.
ബഹ്റൈൻ പ്രതിഭയുടെ കേന്ദ്ര സമ്മേളനം സഗയയിലെ കെസിഎ ഓഡിറ്റോറയത്തിൽ വെച്ച് നടന്നു. സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂർ നാഗപ്പൻ പരിപാടി ഉത്ഘാടനം ചെയ്തു. അഡ്വ: ജോയ് വെട്ടിയാടൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സംഘടക സമിതി ജനറൽ കൺവീനർ ഷെറീഫ് കോഴിക്കോട് സ്വാഗതം പറഞ്ഞു.
dfsadsadsads