ബഹ്‌റൈന്‍ കെ.എം.സി.സി രക്തദാന ക്യാമ്പ‍് സംഘടിപ്പിച്ചു

ബഹ്‌റൈന്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജീവസ്പര്‍ശം സമൂഹ രക്തദാന ക്യാമ്പിൽ സ്വദേശികളും വിദേശികളുമടക്കം 159 പേർ പങ്കെടുത്തു. സല്‍മാനിയ്യ മെഡിക്കല്‍ സെന്ററില്‍ നടന്ന ക്യാമ്പില്‍ ശൈഖ് സ്വലാഹ് അബ്ദുൽ ജലീൽ അൽ ഫകീഹ് മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ സ്കൂൾ ഭരണസമിതി അംഗം ഡോ. ഫൈസൽ ചങ്ങനാശ്ശേരി, റഷീദ് മാഹി, രാമത്ത് ഹരിദാസ്, ജമാൽ നദ്‌വി, അബ്ദുള്ള കണ്ണൂർ തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു.
ക്യാമ്പിന് കെ.എം.സി.സി ബഹ്‌റൈന്‍ ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, ക്യാമ്പ് കോഓഡിനേറ്ററും സംസ്ഥാന വൈസ് പ്രസിഡന്റുമായ എ.പി ഫൈസൽ, ഓര്‍ഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫ, വൈസ് പ്രസിഡന്റുമാരായ ശംസുദ്ദീന്‍ വെള്ളികുളങ്ങര, ഒ.കെ. കാസിം, സെക്രട്ടറിമാരായ റഫീഖ് തോട്ടക്കര, അസ്‌ലം വടകര, ജില്ലാ ഏരിയ മണ്ഡലം പഞ്ചായത്ത് ഭാരവാഹികൾ എന്നിവർ നേതൃത്വം നല്‍കി. 2009ൽ ആരംഭിച്ച കെ.എം.സി.സി ബഹ്‌റൈന്‍ രക്തദാന പദ്ധതിയിലൂടെ ഇതിനകം 6059പേരാണ് രക്തദാനം നടത്തിയത്.
ബഹ്‌റൈന്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജീവസ്പര്‍ശം സമൂഹ രക്തദാന ക്യാമ്പിൽ സ്വദേശികളും വിദേശികളുമടക്കം 159 പേർ പങ്കെടുത്തു.
സല്‍മാനിയ്യ മെഡിക്കല്‍ സെന്ററില്‍ നടന്ന ക്യാമ്പില്‍ ശൈഖ് സ്വലാഹ് അബ്ദുൽ ജലീൽ അൽ ഫകീഹ് മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ സ്കൂൾ ഭരണസമിതി അംഗം ഡോ. ഫൈസൽ ചങ്ങനാശ്ശേരി, റഷീദ് മാഹി, രാമത്ത് ഹരിദാസ്, ജമാൽ നദ്‌വി, അബ്ദുള്ള കണ്ണൂർ തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു.
dsadsadsadsas