സയൻസ് ഇന്റർനാഷണൽ ഫോറം ബഹ്റൈൻ സ്റ്റുഡന്റ്സ് ഇനോവേഷൻ കോൺഗ്രസ്സ് സംഘടിപ്പിച്ചു

ബഹ്റൈനിലെ സയൻസ് ഇന്റർനാഷണൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ബഹ്റൈൻ സ്റ്റുഡന്റ്സ് ഇനോവേഷൻ കോൺഗ്രസ്സ് സംഘടിപ്പിച്ചു. ഇസാടൗണിലെ ഇന്ത്യൻ സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ ഡോ എ ശിവതാണു പിള്ള മുഖ്യാതിഥിയായിരുന്നു. ജൂനിയർ, സീനിയർ ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ സമ്മേളനത്തിൽ വിദ്യാർത്ഥികൾ വ്യത്യസ്തകരമായ പ്രൊജക്ടുകൾ അവതരിപ്പിച്ചു.
ബഹ്റൈൻ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളായ പ്രകൃതി സിങ്ങ്, സഹസ്ര സി എന്നിവരുടെ ടീം ജൂനിയർ വിഭാഗത്തിലും, ഇതേ സ്കൂളിലെ ഡാർവിന മനോജ് അമർനാഥ്, ശ്രിയ അനീഷ് ടീം സീനിയർ വിഭാഗത്തിലും വിജയികളായി. ജൂനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയത് ബഹ്റൈൻ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളായ ഭവ്യ കെ ഭരത്, ജോൺ പോൾ റോയ് എന്നിവരാണ്. മൂന്നാം സ്ഥാനം ഏഷ്യൻ സ്കൂളിലെ തൻവി എം നമ്പ്യാർ, കാർത്തിക മംഗലേശി ടീം നേടി.
സീനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയത് ഇന്ത്യൻ സ്കൂളിലെ ക്രിസ് റോയ് ജോസഫ്, നിർമൽ കെ ടീമാണ്. ബഹ്റൈൻ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളായ ശ്രേയസ് തൊട്ടാരത്ത് ശ്രീവത്സൻ, ശ്ലോക് വിനിത് കാലെ എന്നിവർ മൂന്നാം സ്ഥാനം നേടി. ഡിസംബർ എട്ടിന് ജുഫൈറിലെ എൻജിനീയേർസ് ഹാളിൽ വെച്ച് നടക്കുന്ന എസ്ഐഎഫ് സയൻസ് ഫിയസ്റ്റ 2023ൽ വിജയികൾക്കും സെർട്ടിഫിക്കേറ്റുകളും, മെഡലുകളും വിതരണം ചെയ്യും.
aa