2026-ലെ യുവ അറബ് സംരംഭകരുടെ തലസ്ഥാനമായി മനാമയെ പ്രഖ്യാപിച്ചു


പ്രദീപ് പുറവങ്കര / മനാമ

അറബ് ലോകത്തെ യുവ സംരംഭകത്വത്തിന്റെ കേന്ദ്രബിന്ദുവായി ബഹ്‌റൈൻ തലസ്ഥാനമായ മനാമ മാറുന്നതിന്റെ സൂചനയായി 2026-ലെ യുവ അറബ് സംരംഭകരുടെ തലസ്ഥാനമായി മനാമയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കാപിറ്റൽ ഗവർണറേറ്റ് സംഘടിപ്പിച്ച ചടങ്ങിൽ രാജാവിന്റെ മാനുഷിക പ്രവർത്തനങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ മുഖ്യാതിഥിയായി പങ്കെടുത്തു.

ഈ വലിയ അംഗീകാരം രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ദീർഘവീക്ഷണമുള്ള കാഴ്ചപ്പാടിന്റെ ഫലമാണെന്ന് ശൈഖ് നാസർ അഭിപ്രായപ്പെട്ടു. യുവാക്കളെ വികസനത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിലും അവർക്കായി തന്ത്രപ്രധാനമായ നിക്ഷേപങ്ങൾ നടത്തുന്നതിലും ബഹ്‌റൈൻ ലോകത്തിന് തന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ബഹ്‌റൈനെ ഒരു പ്രാദേശിക നവീന സംരംഭക കേന്ദ്രമാക്കി മാറ്റുന്നതിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ നൽകുന്ന പിന്തുണ നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

article-image

ചടങ്ങിൽ യുനിഡോ (UNIDO) പ്രതിനിധി ഡോ. ഹാഷിം ഹുസൈനിൽ നിന്നും മനാമയെ യുവ സംരംഭക തലസ്ഥാനമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഔദ്യോഗിക സർട്ടിഫിക്കറ്റ് ശൈഖ് നാസർ ഏറ്റുവാങ്ങി. ഇതിനോടനുബന്ധിച്ച് പ്രാദേശിക, ഗൾഫ് കമ്പനികളും യുനിഡോയും ചേർന്ന് ഒരുക്കിയ വിപുലമായ പ്രദർശനവും അദ്ദേഹം സന്ദർശിച്ചു.

ഈ പ്രഖ്യാപനത്തോടെ, യുവാക്കളെ ശാക്തീകരിക്കുന്നതിനും സംരംഭകത്വ മേഖലയിൽ പുതിയ അവസരങ്ങൾ ഒരുക്കുന്നതിനുമായി വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾക്ക് മനാമയിൽ തുടക്കമാകും. യുവജനകാര്യ മന്ത്രി റവാൻ ബിന്ത് നജീബ് തൗഫീഖി, കാപിറ്റൽ ഗവർണർ ശൈഖ് ഖാലിദ് ബിൻ ഹമൂദ് ആൽ ഖലീഫ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ സംബന്ധിച്ചു.

article-image

്ിു്ി

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed