ബഹ്‌റൈനിൽ സന്ദർശക വിസയിലെത്തിയ ചെങ്ങന്നൂർ സ്വദേശിനി അന്തരിച്ചു
പ്രദീപ് പുറവങ്കര / മനാമ
ബഹ്‌റൈനിൽ സന്ദർശക വിസയിലെത്തിയ ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിനി മുള്ളാശേരിൽ കനകമ്മ (69) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കഴിഞ്ഞ നാല് മാസമായി സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പരേതനായ കൊച്ചു കുട്ടൻപിള്ളയുടെ ഭാര്യയാണ്. കനകമ്മയ്‌ക്കൊപ്പം ബഹ്‌റൈനിലുണ്ടായിരുന്ന ഭർത്താവ് നേരത്തെ നാട്ടിലേക്ക് മടങ്ങിയിരുന്നു.
മകൻ സചിൻ പിള്ളയും കുടുംബവും ബഹ്‌റൈനിലുണ്ട്. സിമ്മി രാജീവാണ് മകൾ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചുവരികയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
sdfsdf


