ബഹ്‌റൈനിലെ സ്വകാര്യ മേഖലയിൽ 5 ലക്ഷത്തിലധികം പ്രവാസി തൊഴിലാളികൾ
പ്രദീപ് പുറവങ്കര / മനാമ
ബഹ്‌റൈനിലെ സ്വകാര്യ മേഖലയിൽ സാധുവായ വർക്ക് പെർമിറ്റുള്ള 505,998 പ്രവാസി തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. പാർലിമെന്റ് എംപി മുഹമ്മദ് അൽ റിഫാഇക്ക് നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് മന്ത്രാലയം ഈ കണക്കുകൾ വ്യക്തമാക്കിയത്. രാജ്യത്തെ വിവിധ സാമ്പത്തിക മേഖലകളിലെ തൊഴിലാളികളുടെ വിന്യാസം സംബന്ധിച്ച വിശദമായ വിവരങ്ങൾ ഈ റിപ്പോർട്ടിൽ ഉൾപ്പെടുന്നു.
വിവിധ മേഖലകളിലെ പ്രവാസി തൊഴിലാളികളുടെ എണ്ണം പരിശോധിക്കുമ്പോൾ ഏറ്റവും കൂടുതൽ പേർ ജോലി ചെയ്യുന്നത് മൊത്ത-ചില്ലറ വ്യാപാരം, വാഹന റിപ്പയറിംഗ് മേഖലകളിലാണ്. ഇവിടെ 124,503 തൊഴിലാളികളാണുള്ളത്. തൊട്ടുപിന്നാലെ നിർമ്മാണ മേഖലയിൽ 118,666 പേരും ഹോട്ടൽ-ഭക്ഷണ സേവന രംഗത്ത് 63,881 പേരും ജോലി ചെയ്യുന്നു. നിർമ്മാണ വ്യവസായത്തിൽ 54,022 പേരും വ്യക്തിഗത സേവനങ്ങളിലും റിപ്പയറിംഗിലും 18,101 പേരും ഗതാഗത-സംഭരണ മേഖലകളിൽ 17,815 പേരും പ്രവർത്തിക്കുന്നുണ്ട്. റിയൽ എസ്റ്റേറ്റ് മേഖലയിൽ 9,199 പേരും വിദ്യാഭ്യാസ രംഗത്ത് 7,573 പേരും ഫിനാൻസ്-ഇൻഷുറൻസ് മേഖലകളിൽ 6,413 പേരും ഐടി-കമ്മ്യൂണിക്കേഷൻസ് രംഗത്ത് 6,302 പേരും ജോലി ചെയ്യുന്നു. വാണിജ്യ മേഖലയിൽ പ്രവാസികൾക്കായി 2,582 തൊഴിൽ തസ്തികകളുണ്ടെന്നും ഗാർഹിക മേഖലയിൽ ഇത് 13 ആണെന്നും മന്ത്രാലയം അറിയിച്ചു.
മറ്റ് മേഖലകളായ ഹ്യൂമൻ ഹെൽത്ത് ആന്റ് സോഷ്യൽ വർക്ക് വിഭാഗത്തിൽ 3,684 പേരും ജലവിതരണം, മലിനജല സംസ്‌കരണം തുടങ്ങിയ മേഖലകളിൽ 3,428 പേരും കൃഷി, മത്സ്യബന്ധനം, വനം എന്നീ മേഖലകളിൽ 3,038 പേരും ജോലി ചെയ്യുന്നു. ഖനന മേഖലയിൽ 1,507 പേരും കല-വിനോദ മേഖലകളിൽ 1,170 പേരും ഇലക്ട്രിസിറ്റി, ഗ്യാസ്, എയർ കണ്ടീഷനിംഗ് സപ്ലൈ വിഭാഗത്തിൽ 151 പേരും ജോലി ചെയ്യുന്നുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ജോലിസ്ഥലത്തെ കാലാവധി സംബന്ധിച്ച കണക്കുകൾ പ്രകാരം, വാണിജ്യ മേഖലയിലെ 152,106 പ്രവാസി തൊഴിലാളികൾ ഒരേ തൊഴിലുടമയ്ക്ക് കീഴിൽ അഞ്ച് വർഷത്തിലധികമായി ജോലി ചെയ്യുന്നുണ്ട്. 2025 ഒക്‌ടോബർ വരെയുള്ള കണക്കനുസരിച്ച്, വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത 11,437 വാണിജ്യ തൊഴിലാളികളും 5,748 ഗാർഹിക തൊഴിലാളികളും ഉണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
നന


