വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രോവിൻസ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു

മനാമ
വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രോവിൻസിന്റെ 2023-2025 കാലയളവിലേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സ്ഥാനാരോഹണവും കേരളപ്പിറവി ആഘോഷവും കേരളീയം ‘23 എന്ന പേരിൽ ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടന്നു. ബഹ്റൈനിലെ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ് മുഖ്യാഥിതി ആയി പങ്കെടുത്ത പരിപാടിയിൽ ബെന്നി ബഹനാൻ എം പി, ബഹ്റൈൻ പാർലിമെന്റ് അംഗം മുഹമ്മദ് ഹുസൈൻ ജനാഹി എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു.
വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി, ബിസ്സിനസ്സ് എക്സലെൻസ് അവാർഡ് ജേതാവായ പമ്പാവാസൻ നായർ, ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ, ഇന്ത്യൻ ക്ലബ്ബ് പ്രസിഡണ്ട് കാഷ്യസ് പെരേര എന്നിവർ അതിഥികളായിരുന്നു.
പരിപാടിയിൽ മേളാചാര്യ പുരസ്‌കാരം 2023 സോപാനം വാദ്യകലാ സംഘത്തിന്റെ ഗുരു മേളകലാരത്‌നം കൈലാസ് സോപനത്തിന് ഇന്ത്യൻ സ്ഥാനപതി സമ്മാനിച്ചു.
വിവിധ കലാപരിപാടികളും അരങ്ങേറി. കെ ജി ദേവരാജ് ചെയർമാനായും, അബ്രഹാം സാമുവേൽ പ്രസിഡണ്ടായും, അമൽദേവ് ഒകെ ജനറൽ ,സെക്രട്ടറിയായും, ഹരീഷ് നായർ ട്രഷററായുമുള്ള കമ്മിറ്റിയാണ് സ്ഥാനമേറ്റെടുത്തത്.
a