കെഎംസിസി ബഹ്‌റൈൻ ലേഡീസ് വിങ് പ്രവർത്തനോദ്‌ഘാടനം ജനുവരി 30ന്
പ്രദീപ് പുറവങ്കര / മനാമ
കെഎംസിസി ബഹ്‌റൈൻ ലേഡീസ് വിങ്ങിന്റെ ഔദ്യോഗിക പ്രവർത്തനോദ്‌ഘാടനം ജനുവരി 30ന് മനാമ കെഎംസിസി ഹാളിൽ നടത്താൻ തീരുമാനിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ.പി. സ്മിജി മുഖ്യാതിഥിയായി പങ്കെടുക്കും.
മനാമ കെഎംസിസി ഹാളിൽ ചേർന്ന ലേഡീസ് വിങ്ങിന്റെ പ്രഥമ വർക്കിങ് കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് മാഹിറ ശമീർ അദ്ധ്യക്ഷത വഹിച്ചു. കെഎംസിസി ബഹ്‌റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ യോഗം ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ ഉന്നമനത്തിൽ സ്ത്രീകൾ വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. പ്രവാസികളായ കുടുംബിനികളുടെ ജീവിത പ്രശ്നങ്ങളിൽ ഇടപെട്ട് ലേഡീസ് വിങ് സജീവമായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളിക്കുളങ്ങര, ട്രഷറർ കെ.പി. മുസ്തഫ, വൈസ് പ്രസിഡന്റ് എൻ.കെ. അബ്ദുൾ അസീസ് എന്നിവർ ആശംസകൾ നേർന്നു.
ലേഡീസ് വിങ് ഭാരവാഹികളായ സബിത അബ്ദുൾ ഖാദർ, റിസ്‌വി അബ്ദുൾ ലത്തീഫ്, സാഹിതാ റഹ്മാൻ, ജസീല ഷഹീർ, ഷഹനാസ് സക്കീർ, അലീമ ഷാഹിദ് പാവൂർ, ശർമിന ഹാരിസ്, സമീറ സിദ്ധീഖ് എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. ജനറൽ സെക്രട്ടറി അഫ്ര തസ്‌നീം അബ്ദുള്ള സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി ജസ്‌ന കരിപ്പായി നന്ദിയും പറഞ്ഞു.
dgdg


