ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ വനിതാ ഭാരവാഹികളെ തിരഞ്ഞെടുത്തു
പ്രദീപ് പുറവങ്കര / മനാമ
ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ വനിതാ വിഭാഗത്തിന്റെ 2026-2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏരിയ ഓർഗനൈസറായി മിഹ്റ മൊയ്തീനെയും സെക്രട്ടറിയായി ശഹീന നൗമലിനെയും ചുമതലപ്പെടുത്തി. റസീന അക്ബർ, ഫസീല ഹാരിസ് എന്നിവരാണ് അസിസ്റ്റന്റ് ഓർഗനൈസർമാർ. സൈഫുന്നിസ റഫീഖിനെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. ബുഷ്‌റ ഹമീദ്, സുനീറ ശമ്മാസ്, ജസീന അശ്റഫ് എന്നിവരാണ് ഏരിയ സമിതിയിലെ മറ്റ് അംഗങ്ങൾ.
വിവിധ യൂണിറ്റുകളിലേക്കുള്ള ഭാരവാഹികളെയും ചടങ്ങിൽ നിശ്ചയിച്ചു. ഗുദൈബിയ യൂണിറ്റിൽ ജസീന അശ്റഫ് (പ്രസിഡന്റ്), മെഹർ നദീറ (സെക്രട്ടറി), സൈഫുന്നിസ (വൈസ് പ്രസിഡന്റ്), ഷാഹിദ സിയാദ് (ജോയിന്റ് സെക്രട്ടറി) എന്നിവരും മനാമ യൂണിറ്റിൽ ബുശ്റ ഹമീദ് (പ്രസിഡന്റ്), റസീന അക്ബർ (സെക്രട്ടറി), റഷീദ ബദർ (വൈസ് പ്രസിഡന്റ്), ഷമീന ലത്തീഫ് (ജോയിന്റ് സെക്രട്ടറി) എന്നിവരും ഭാരവാഹികളായി.
സിഞ്ച് യൂണിറ്റിൽ സുനീറ (പ്രസിഡന്റ്), സുആദ ഇബ്രാഹിം (സെക്രട്ടറി), റഷീദ സുബൈർ (വൈസ് പ്രസിഡന്റ്), സകിയ്യ സമീർ (ജോയിന്റ് സെക്രട്ടറി) എന്നിവരെയും ജിദ്ഹഫ്‌സ് യൂണിറ്റിൽ നൂറ ശൗക്കത്തലി (പ്രസിഡന്റ്), ഫസീല ഷാഫി (സെക്രട്ടറി), സാജിത സലീം (വൈസ് പ്രസിഡന്റ്), ഫരീദ നസീം (ജോയിന്റ് സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.
തിരഞ്ഞെടുപ്പ് നടപടികൾക്ക് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം. എം, കേന്ദ്ര സമിതി അംഗങ്ങളായ ലുബൈന ഇബ്റാഹീം, റഷീദ സുബൈർ, ശൈമില നൗഫൽ, സുബൈദ മുഹമ്മദലി, മിഹ്റ മൊയ്‌തീൻ, ഫസീല ഹാരിസ് എന്നിവർ നേതൃത്വം നൽകി. വരും വർഷങ്ങളിൽ സ്ത്രീ ശാക്തീകരണത്തിനും സാമൂഹിക സേവനത്തിനുമായി സജീവമായി പ്രവർത്തിക്കാൻ പുതിയ കമ്മിറ്റി തീരുമാനിച്ചു.
sefsfe


