പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

മനാമ
ബഹ്റൈനിലെ പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ള പ്രവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ 2024 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. രക്ഷാധികാരി മോനി ഒടികണ്ടത്തിലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി മീറ്റിങ്ങിൽ ആണ് തെരഞ്ഞെടുപ്പ് നടന്നത്. വിഷ്ണു .വി പ്രസിഡണ്ട്, ജയേഷ് കുറുപ്പ് ജനറൽ സെക്രട്ടറി, വർഗീസ് മോടിയിൽ ട്രഷറർ എന്നിവരായുള്ള കമ്മിറ്റിയുടെ രക്ഷാധികാരികൾ മോനി ഒടികണ്ടത്തിൽ, സക്കറിയ സാമുവേൽ, സുഭാഷ് തോമസ് അങ്ങാടിക്കൽ എന്നിവരാണ്. ബോബി പുളിമൂട്ടിൽ വൈസ് പ്രസിഡണ്ട്, വിനിത്.വി ജോയിന്റ് സെക്രട്ടറി, രെഞ്ചു ആർ നായർ മെമ്പർഷിപ്പ് സെക്രട്ടറി, അരുൺ പ്രസാദ് ജോയിന്റ് ട്രഷറർ, ഷിലു വർഗീസ്, ലേഡീസ് വിങ്ങ് പ്രസിഡൻ്റ് എന്നിവരാണ് പ്രധാന ഭാരവാഹികൾ. കൂട്ടായ്മയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ബഹറിനിലെ പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ള പ്രവാസികൾക്ക് 32098162 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
aa