വാക്കുതർക്കം കൈയാങ്കളിയായി; രണ്ടുപേർക്കും പിഴ ശിക്ഷ വിധിച്ച് ബഹ്‌റൈൻ കോടതി


പ്രദീപ് പുറവങ്കര / മനാമ

നിസ്സാരമായ വാക്കുതർക്കം കൈയാങ്കളിയിൽ കലാശിച്ച സംഭവത്തിൽ രണ്ടുപേർക്ക് വീതം 50 ബഹ്‌റൈൻ ദിനാർ പിഴ ചുമത്തിയ കീഴ്ക്കോടതി വിധി ബഹ്‌റൈൻ കാസേഷൻ കോടതി ശരിവെച്ചു. ഹൈ ക്രിമിനൽ അപ്പീൽ കോടതിയും നേരത്തെ ഈ വിധി അംഗീകരിച്ചിരുന്നു.

വാഹനത്തിനുള്ളിലിരിക്കെ ഉണ്ടായ നിസ്സാരമായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വാക്കുതർക്കം വേഗത്തിൽ അടിപിടിയാവുകയും ഇരുവർക്കും പരിക്കുകൾ ഏൽക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് മർദ്ദനം പരസ്പരമുണ്ടായതാണെന്ന് കണ്ടെത്തിയ കോടതി രണ്ടുപേരും കുറ്റക്കാരാണെന്ന് വിധി കൽപ്പിക്കുകയായിരുന്നു.

ഒന്നാം പ്രതി തനിക്ക് ലഭിച്ച ശിക്ഷയെ ചോദ്യം ചെയ്തുകൊണ്ട് അപ്പീൽ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, പരിക്കുകൾ 20 ദിവസത്തിലധികം ജോലിക്ക് തടസ്സമുണ്ടാക്കുന്ന തരത്തിൽ ഗുരുതരമല്ലെങ്കിലും പരസ്പരമുള്ള ആക്രമണം വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു. തുടർച്ചയായ അപ്പീലുകൾക്കൊടുവിൽ കാസേഷൻ കോടതിയും ശിക്ഷ സ്ഥിരീകരിച്ചതോടെ നിയമനടപടികൾ അവസാനിച്ചു. ഇവർ രണ്ടുപേരും ഏത് രാജ്യക്കാരാണെന്ന വിവരം അധികൃതർ നൽകിയിട്ടില്ല.

article-image

േ്ിേി

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed