ഒ.ഐ.സി.സി മനാമ സെൻട്രൽ മാർക്കറ്റ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ


പ്രദീപ് പുറവങ്കര / മനാമ

ബഹ്‌റൈൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മനാമ സെൻട്രൽ മാർക്കറ്റ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മുനീർ യു. പ്രസിഡന്റായും മുഹമ്മദ് റാഫി ജനറൽ സെക്രട്ടറിയായും രാജീവൻ അരൂർ ട്രഷററായും ചുമതലയേറ്റു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളത്തിന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്.

മജീദ് ടി.പി, റിയാസ് കെ.വി, ഹർഷാദ് എം.എം.എസ് (വൈസ് പ്രസിഡന്റുമാർ), അഷ്‌റഫ് കാട്ടിൽ പീടിക, മുനീർ മണിയൂർ, മുസ്തഫ കാപ്പാട് (സെക്രട്ടറിമാർ), റഷീദ് എം.എം (അസിസ്റ്റന്റ് ട്രഷറർ) എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് പ്രധാന ഭാരവാഹികൾ. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം യോഗം ഉദ്ഘാടനം ചെയ്തു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഐക്യമുന്നണിയുടെ വിജയത്തിനായി പ്രവാസി സമൂഹം സജീവമായി ഇടപെടണമെന്ന് പുതിയ ഭാരവാഹികൾ ആഹ്വാനം ചെയ്തു. എല്ലാ പ്രവാസികളെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനും തിരഞ്ഞെടുപ്പ് സമയത്ത് പരമാവധി വോട്ടർമാരെ നാട്ടിലെത്തിക്കുന്നതിനുമായി പ്രത്യേക കർമപദ്ധതികൾ ആവിഷ്കരിക്കുമെന്ന് കമ്മിറ്റി അറിയിച്ചു.

ഒ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ഷമീം കെ.സി, കോഴിക്കോട് ജില്ലാ സെക്രട്ടറി ശ്രീജിത്ത് പനായി, ചന്ദ്രൻ വളയം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. പ്രവാസി ക്ഷേമത്തിനും സംഘടനയുടെ വളർച്ചയ്ക്കുമായി വരും ദിവസങ്ങളിൽ വിപുലമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനാണ് പുതിയ കമ്മിറ്റിയുടെ തീരുമാനം.

article-image

fdsdf

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed