കെവി ഉസ്താദ് അനുസ്മരണവും ദാറുൽ ഹിദായ സംഗമവും ഡിസംബർ 1ന്
                                                            സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെക്രട്ടറിയും, പ്രഭാഷകനും എഴുത്തുകാരനും എടപ്പാൾ ദാറുൽഹിദായ സ്ഥാപക നേതാവുമായിരുന്ന കെവി ഉസ്താദ് അനുസ്മരണവും, ദാറുൽ ഹിദായ സംഗമവും ഡിസംബർ 1 വെള്ളിയാഴ്ച വൈകീട്ട് 7.30ന് സമസ്ത മനാമ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പരിപാടിയിൽ ദാറുൽ ഹിദായ സെക്രട്ടറി പി വി മുഹമ്മദ് മൗലവി, ഫസലുറഹ്മാൻ, മുനവ്വർ മാണിശേരി എന്നിവർ മുഖ്യ അഥിതികളായി പങ്കെടുക്കും. പരിപാടിയുടെ പോസ്റ്റർ പ്രകാശനം സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് അബ്ദുൽ സലാം ബാഖവി നിർവഹിച്ചു.
ബഹ്റൈൻ സമസ്ത സെക്ക്രട്ടറി എസ്എം അബ്ദുൾ വാഹിദ്, കുഞ്ഞിമുഹമ്മദ് ഹാജി ,സുലൈമാൻ പറവൂർ, ഹാഫിള് ഷറഫുദ്ദീൻ മുസ്‌ലിയാർ, അഷറഫ് അൻവരി ചേലക്കര,നൗഫൽ പടിഞ്ഞാറങ്ങാടി , ജാസിർ പള്ളിക്കുന്ന് എന്നിവർ പങ്കെടുത്തു.
ിു്ി
												
										
																	