ഗോപിയോ ബഹ്‌റൈൻ കിംസ് ഹെൽത്ത് ഹോസ്പിറ്റലുമായി സഹകരിച്ച് പുരുഷന്മാർക്കായി ആരോഗ്യ ബോധവത്കരണ ക്യാമ്പ് നടത്തി


ഗോപിയോ ബഹ്‌റൈൻ കിംസ് ഹെൽത്ത് ഹോസ്പിറ്റലുമായി സഹകരിച്ച് പുരുഷന്മാർക്കായി ആരോഗ്യ ബോധവത്കരണ ക്യാമ്പ് നടത്തി. പ്രോസ്റ്റേറ്റ് കാൻസർ, മാനസികാരോഗ്യം, പ്രമേഹം, ആത്മഹത്യ തടയൽ എന്നീ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസ് നടന്നു. ഡബ്ല്യു.എച്ച്.ഒ−റെസ്‌ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ വളന്റിയർകൂടിയായ  ഡോ. അനൂപ് അബ്ദുല്ല ക്ലാസ്സെടുത്തു.  100ലധികം പേർ പങ്കെടുത്ത പരിപാടിയിൽ എല്ലാവർക്കും സൗജന്യ പരിശോധനയും നടത്തി.

പങ്കജ് നല്ലൂർ, ശ്രീധർ തേറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു. ഗോപിയോ  ബഹ്‌റൈൻ പ്രസിഡന്റ് ടീന മാത്യു, വി.പി. സാമുവൽ പോൾ, ജി.എസ്. റോഷൻ ജോർജ്, അഡ്മിൻ സെക്രട്ടറി എം.എസ്. മനീഷ പാഞ്ഞാള, പി.ആർ സെക്രട്ടറി അമീന റഹ്മാൻ എന്നിവരും സന്നിഹിതരായിരുന്നു. 

article-image

േ്ിിേ

You might also like

Most Viewed