ഇന്ത്യൻ സ്‌കൂൾ പഞ്ചാബി ദിവസ് 2023 വർണ്ണശബളമായ പരിപാടികളോടെ ആഘോഷിച്ചു


ഇന്ത്യൻ സ്‌കൂൾ പഞ്ചാബി ദിവസ് 2023 വർണ്ണശബളമായ പരിപാടികളോടെ  ആഘോഷിച്ചു.  പഞ്ചാബി ഡിപ്പാർട്ട്‌മെന്റ് സംഘടിപ്പിച്ച പരിപാടി പ്രിൻസിപ്പൽ വി ആർ പളനിസ്വാമി ഉദ്ഘാടനം ചെയ്തു. പഞ്ചാബി ഭാഷാ വിഭാഗം സംഘടിപ്പിച്ച മത്സരങ്ങൾക്ക് പുറമേ ‘പഞ്ചാബി ഗിദ്ദ നൃത്തം’, ‘ഭാംഗ്ര നൃത്തം’, ‘പഞ്ചാബി നാടോടി ഗാനം’, കവിതാ പാരായണം തുടങ്ങിയവ അവതരിപ്പിച്ചു.

എല്ലാ വിജയികൾക്കും ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. സ്കൂൾ ഓർക്കസ്ട്ര ടീം അംഗങ്ങളായ രമൺകുമാർ, പങ്കജ്കുമാർ എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു. 

article-image

You might also like

Most Viewed