യൂത്ത് ഇന്ത്യ ബഹ്റൈൻ സുബി ഹോംസുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മെഡിക്കൽ ഫെയർ 2.0 ഡിസംബർ ഒന്നിന്

ആരോഗ്യത്തോടെ ജീവിക്കുക എന്ന മുദ്രാവാക്യവുമായി യൂത്ത് ഇന്ത്യ ബഹ്റൈൻ സുബി ഹോംസുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മെഡിക്കൽ ഫെയർ 2.0 ഡിസംബർ ഒന്നിന് രാവിലെ എട്ട് മണി മുതൽ വൈകിട്ട് എട്ട് മണി വരെ അദാരി പാർക്കിൽ വെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2015 ഇൽ സംഘടിപ്പിച്ച പരിപാടിയുടെ സെക്കൻഡ് എഡിഷനാണ് ഇപ്പോൾ നടത്തുന്നത്. 5000 പരം ആളുകളെ പ്രതീക്ഷിക്കുന്ന പരിപാടിയിൽ വിവിധ സ്പെഷ്യാലിറ്റികളിൽ വിദഗ്ദ്‌ധരായ ഡോക്ടർമാരുടെ പരിശോധന, മെഡിക്കൽ എക്സിബിഷൻ, ബോധവൽക്കരണ ക്ളാസുകൾ, കൗൺസിലിംഗ്, ബദൽ മെഡിക്കൽ സംവിധാനങ്ങളുടെ പ്രദർശനവും സേവനവും എന്നിവയാണ് നടക്കുന്നത്. ബഹ്റൈനിലെ പ്രമുഖ ആശുപത്രികളും, ഫാർമസികളും സമാന്തര വൈദ്യശാസ്ത്ര സ്ഥാപനങ്ങളും മറ്റിതര ആരോഗ്യ സ്ഥാപനങ്ങളും പരിപാടിയിൽ പങ്കെടുക്കും.
രാവിലെയുള്ള സെഷനിൽ വിവിധ ലേബർ കേമ്പുകളിലും സ്ഥാപനങ്ങളിലുമുള്ളവർക്കും ഉച്ചക്ക് ശേഷമുള്ള സെഷനിൽ കുടുംബങ്ങൾക്കുള്ള പ്രത്യേക സെഷനുകളും പ്രവർത്തിക്കും. യൂത്ത് ഇന്ത്യ പ്രസിഡണ്ട് അനീസ് വി.കെ, രക്ഷാധികാരി സഈദ് റമദാൻ നദ് വി, ഡോ.പി.വി. ചെറിയാൻ, മജീദ് തണൽ, ജനറൽ കൺവീനർ ജുനൈദ് വി പി, ഡോ അനൂപ് അബ്ദുള്ള, റൈഫ് യുഎസ്എ പ്രതിനിധി മുഹമ്മദ് യൂസഫ് എന്നിവർ പങ്കെടുത്തു.
ൈാൂീാൈൂ