ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വൈദ്യുതി−ജലകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് വൈദ്യുതി−ജലകാര്യ മന്ത്രി യാസിർ ബിൻ ഇബ്രാഹിം ഹുമൈദാനുമായി കൂടിക്കാഴ്ച നടത്തി. ബഹ്റൈനും ഇന്ത്യയും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും പ്രതീക്ഷയുണർത്തുന്നതാണെന്ന് മന്ത്രി പറഞ്ഞു. ഏൽപിക്കപ്പെട്ട ചുമതല ഭംഗിയായി നിർവഹിക്കാൻ അംബാസഡർക്ക് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ബഹ്റൈനുമായി വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിൽ ഇന്ത്യക്ക് ഏറെ സന്തോഷമുള്ളതായി അംബാസഡർ വ്യക്തമാക്കി. തനിക്കു നൽകിയ ഊഷ്മള സ്വീകരണത്തിന് അംബാസഡർ പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
്ിേെി്