അശ്അരിയ്യ ശൽബാൻ ജൂബിലി സമ്മേളനത്തിന്റെ വിളംബരം സംഘടിപ്പിച്ചു


മതം, ജ്ഞാനം, ബഹുസ്വരത, എന്ന പ്രമേയത്തിൽ  ഡിസംബർ 8, 9,10 തീയതികളിൽ ഇടപ്പള്ളി, ചേരാനല്ലൂർ, ഇമാം അശ്അരി സ്ക്വയറിൽ നടക്കുന്ന അശ്അരിയ്യ ശൽബാൻ ജൂബിലി സമ്മേളനത്തിന്റെ വിളംബരം മനാമ ഐ.സി.എഫ് നാഷണൽ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. ഐ.സി. എഫ് നാഷണൽ പ്രസിഡന്റ് കെ.സി സൈനുദ്ധീൻ സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന പ്രഖ്യാപന സംഗമം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന  ഡയറക്ടറേറ്റ് അംഗവും അശ്അരിയ സംരംഭങ്ങളുടെ ജനറൽ സെക്രട്ടറിയുമായ വി. എച്ച്  അലി ദാരിമി  ഉദ്ഘാടനം ചെയ്തു.

എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി മുഖ്യപ്രഭാഷണം നടത്തി. ഐ.സി.എഫ് നാഷണൽ അഡ്മിൻ സെക്രട്ടറി ഷമീർ പന്നൂർ സ്വാഗതവും സംഘടന സെക്രട്ടറി ഷംസു പൂക്കയിൽ നന്ദിയും രേഖപ്പെടുത്തി.

article-image

പുപര

You might also like

  • Lulu Exchange
  • Straight Forward

Most Viewed