ബഹ്റൈൻ തൊഴിൽ മന്ത്രി ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബുമായി കൂടിക്കാഴ്ച നടത്തി
തൊഴിൽ സാമൂഹിക വികസന മന്ത്രിയും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ഡയറക്ടർ ബോർഡ് ചെയർമാനുമായ ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ, ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബുമായി കൂടിക്കാഴ്ച നടത്തി. ബഹ്‌റൈൻ−ഇന്ത്യ ബന്ധങ്ങൾ, അവ മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ എന്നിവ സംബന്ധിച്ച് ഇരുവരും ചർച്ചചെയ്തു. തൊഴിൽ വിപണി മെച്ചപ്പെടുത്തുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെക്കുറിച്ച് മന്ത്രി അംബാസഡറോട് വിശദീകരിച്ചു.
അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി തൊഴിൽരംഗം നവീകരിക്കുകയും സാമൂഹിക സംരക്ഷണം വർധിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. നിക്ഷേപസൗഹൃദാന്തരീക്ഷം സ്ഥാപിക്കുന്നതിനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അംബാസഡർ രാജ്യത്തെ പ്രശംസിച്ചു. സഹകരണം ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ താൽപര്യം അംബാസഡർ ചൂണ്ടിക്കാട്ടി.
hjhj


