ഇ−കൊമേഴ്സ് സ്റ്റാമ്പിങ് സിസ്റ്റമായ ‘ഇഫാദ’ക്ക് തുടക്കം

ഇ−കൊമേഴ്സ് സ്റ്റാമ്പിങ് സിസ്റ്റമായ ‘ഇഫാദ’ക്ക് തുടക്കമിട്ടതായി വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റു അറിയിച്ചു. ഇ−കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും അവയുടെ അനുബന്ധ പ്രവർത്തനങ്ങളും നിയന്ത്രിക്കാനും ഈ മേഖലയിലെ തട്ടിപ്പുകൾ കുറക്കാനും ‘ഇഫാദ’ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. വാണിജ്യ മേഖലയുടെ ഡിജിറ്റലൈസേഷന് മുന്തിയ പരിഗണനയാണ് മന്ത്രാലയം നൽകുന്നതെന്ന് പറഞ്ഞ മന്ത്രി ഫീസ് നൽകാതെ ഇ−കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്ക് രജിസ്ട്രേഷൻ നിർവഹിക്കാൻ സാധിക്കുമെന്നും അറിയിച്ചു.
‘ഇഫാദ’ ലഭിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ https://service.moic.gov.bh/eFada എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണമെന്ന് മന്താലയം നിർദേശിച്ചു. സംശയങ്ങൾക്ക് ≅moic.gov.bh ഇ−മെയിൽ അയക്കുക. അല്ലെങ്കിൽ 17574888 എന്ന നമ്പറിലാണ് വിളിക്കേണ്ടത്.
cfgbcv