ധന സഹായം കൈമാറി

ബഹ്റൈനിലെ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ പത്തനാപുരം ഗാന്ധിഭവൻ ട്രസ്റ്റിന് സഹായം കൈമാറി. അസോസിയേഷൻ സ്വരൂപിച്ച സഹായം ഗാന്ധി ഭവൻ സ്ഥാപകൻ ഡോ. പുനലൂർ സോമരാജനാണ് കൈമാറിയത്.
ചടങ്ങിൽ അസോസിയേഷൻ ട്രഷറർ വർഗീസ് മോടിയിൽ, വൈസ് പ്രസിഡന്റ് ജയേഷ് കുറുപ്പ്, ചാരിറ്റി കൺവീനർ ബോബി പുളിമൂട്ടിൽ, ചാരിറ്റി കോഓർഡിനേറ്റർ ലിജൊ ബാബു, മെഡിക്കൽ കോഓർഡിനേറ്റർ റോബിൻ ജോർജ്, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ സിജി തോമസ്, ശ്യാം എസ് പിള്ള തുടങ്ങിയവർ സംബന്ധിച്ചു.
sdfs