മുഴുവൻ അധ്യാപകർക്കും ആശംസകൾ നേർന്ന് ബഹ്റൈൻ മന്ത്രിസഭായോഗം


പുതിയ അദ്ധ്യയന വർഷം ആരംഭിച്ച പശ്ചാത്തലത്തിൽ രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ വികസനത്തിന് വേണ്ടി പ്രവർത്തിക്കുന്ന മുഴുവൻ അധ്യാപകർക്കും ബഹ്റൈൻ മന്ത്രിസഭായോഗം ആശംസകൾ നേർന്നു. സ്കൂളുകളിലേക്ക് തിരിച്ചെത്തിയ വിദ്യാർഥികൾക്കും മന്ത്രിസഭാഅംഗങ്ങൾ ആശംസകൾ അറിയിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ ചേർന്ന കാബിനറ്റ് യോഗത്തിൽ രാജ്യത്തെ ജനങ്ങളുടെ പ്രയോജനത്തിനായി വികസന പദ്ധതികൾ ശക്തമാക്കുന്നതിനുള്ള മുൻഗണനാ കരട് മന്ത്രിസഭ അംഗീകരിച്ചു.ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി മിനിസ്റ്റീരിയൽ കമ്മിറ്റിയുടെ കരടിനും യോഗം അംഗീകാരം നൽകി. മൂന്നു പ്രധാന ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി 48 നവീന പദ്ധതികൾ ഇതിനായി ആവിഷ്കരിക്കുന്നതിനും കരടിൽ നിർദേശമുണ്ട്. 

ഒമാൻ ഊർജ ധാതുസമ്പത്ത് മന്ത്രാലയവുമായി വൈദ്യുതി, പുനരുപയോഗ ഊർജം എന്നീ മേഖലകളിൽ സഹകരണ കരാറിൽ ഒപ്പുവെക്കാനുള്ള നിർദേശവും കാബിനറ്റ് യോഗം അംഗീകരിച്ചു. 

article-image

dgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed