സമസ്ത ബഹ്‌റൈൻ ഗുദൈബിയ ഏരിയ മീലാദ് 2023ലേക്കുള്ള സ്വാഗതസംഘം രൂപവത്കരിച്ചു


സമസ്ത ബഹ്‌റൈൻ ഗുദൈബിയ ഏരിയ മീലാദ് 2023ലേക്കുള്ള സ്വാഗതസംഘം രൂപവത്കരിച്ചു. റബീഉൽ അവ്വൽ 12ന് മൗലിദ് പാരായണവും 2500ഓളം പേർക്കുള്ള അന്നദാനവും നടത്താനും ഇത് സംബന്ധിച്ച് യോഗം തീരുമാനിച്ചു.  ഷാനവാസ് പി.കെ (ചെയർമാൻ), ഷൗക്കത്തലി, സുബൈർ കണ്ണൂർ, ബഷീർ ബി.എഫ്.സി, ഫൈസൽ മണിയൂർ, മൊയ്‌ദീൻ തളിപ്പറമ്പ്, ഉമ്മർ കുട്ടി വടകര (വൈസ് ചെയർമാൻമാർ), ഹാരിസ് പഴയങ്ങാടി (കൺവീനർ), അബ്ദുൽ റഹ്മാൻ വെജ്‌ദാൻ, മുഹമ്മദ് റാഫി കൊല്ലം.മുസമ്മിൽ, ഇബ്രാഹിം വേശാല, സലീം പ്രസ്റ്റീജ് ജ്വല്ലറി, ഷഹീർ, സലാഹുദ്ദീൻ (ജോയിന്റ് കൺവീനർമാർ), റിയാസ് കൊല്ലം (വർക്കിങ് കൺവീനർ), സിറാജ് വാകയാട് (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.

ഒക്ടോബർ ആറിന് മദ്റസ വിദ്യാർഥികളുടെ കലാപരിപാടികളും ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് 39256178 അല്ലെങ്കിൽ 39268859 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

xgcfx

You might also like

Most Viewed