അവധിക്കാല മലയാള പഠന കളരി "അക്ഷരജ്യോതി-2023" സമാപിച്ചു


ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു  മാസക്കാലമായി നടത്തപ്പെട്ട അവധിക്കാല മലയാള പഠന കളരി “അക്ഷരജ്യോതി−2023” സമാപിച്ചു. സെന്റ് പോൾസ് മാർത്തോമാ പാരിഷ് വികാരിയും യുവജനസഖ്യം പ്രസിഡന്റുമായ റവ. മാത്യു ചാക്കോ അധ്യക്ഷത വഹിച്ച സമാപനസമ്മേളനത്തിൽ യുവജനസഖ്യം വൈസ് പ്രസിഡന്റ് ജസ്റ്റിൻ കെ ഫിലിപ്പ് സ്വാഗതം പറഞ്ഞു.

മാധ്യമപ്രവർത്തകനായ  രാജീവ്‌ വെള്ളിക്കോത്ത്  മുഖ്യ അതിഥി ആയിരുന്നു. പ്രധാന അദ്ധ്യാപകൻ  ജെഫിൻ ഡാനി അലക്സ്‌,  കൺവീനർ റോജൻ എബ്രഹാം റോയി, സെക്രട്ടറി എബിൻ മാത്യു ഉമ്മൻ, ജോയിൻ സെക്രട്ടറി മെറിന തോമസ്  എന്നിവർ ആശംസകൾ നേർന്നു. ട്രെഷറർ ഷിനോജ് ജോൺ നന്ദി രേഖപ്പെടുത്തി. അനിയൻ സാമൂവേൽ എഴുതി ഈണം നൽകിയ “മലയാളമാണെന്റെ അഭിമാന ഭാഷ...”  എന്ന പ്രമേയ ഗാനം ശ്രദ്ധേയമായി. കുട്ടികൾ അവതരിപ്പിക്കുന്ന  നാടൻപാട്ടുകൾ,  നിശ്ചലദൃശ്യം, കൊയ്ത്തു നൃത്തം, കുട്ടനാടൻ നൃത്തം, പദ്യ പാരായണം തുടങ്ങി  വിവിധ കലാപരിപാടികൾ വേദിയിൽ  അരങ്ങേറി.

article-image

േംു്ംു

You might also like

Most Viewed