സൗജന്യമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് സാന്റി എക്സ്‍വേഷൻ ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയിലെ തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അസ്കറിലെ ലേബർ അക്കമഡേഷനിൽ നടന്ന ക്യാമ്പിൽ 300ഓളം മെഡിക്കൽ ചെക്കപ്പും ഡോക്ടർമാരുടെ കൺസൾട്ടേഷനും പ്രയോജനപ്പെടുത്തി. അൽ ഹിലാൽ ഹോസ്പിറ്റൽ, അൽ റബീഹ് മെഡിക്കൽ സെന്റർ, മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്റർ, കിംസ് ഹെൽത് ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും ക്യാമ്പിൽ സഹകരിച്ചു.
മുഖ്യാതിഥിയായ ഇന്ത്യൻ എംബസിയിലെ അസിസ്റ്റന്റ് കോൺസുലാർ ഓഫീസർ സുമൻ ഭട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സാന്റി എസ്കവേഷൻ കമ്പനി സി.ഓ.ഓ. പ്രശാന്ത് , മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചന് ഐസിആർഎഫിനോട് നന്ദി രേഖപ്പെടുത്തി.
ghcfh