കെ.സി.എ ഓണം പൊന്നോണം 2023 ആഘോഷങ്ങളുടെ ഗ്രാൻഡ് ഫിനാലെ കെ.സി.എ അങ്കണത്തിൽ നടന്നു


ഒരു മാസത്തോളം നീണ്ടുനിന്ന കെ.സി.എ  ഓണം പൊന്നോണം 2023 ആഘോഷങ്ങളുടെ ഗ്രാൻഡ് ഫിനാലെ കെ.സി.എ അങ്കണത്തിൽ നടന്നു. നിയുക്ത ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയായി പങ്കെടുത്തു. കെ.സി.എ 53 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി 53 നഴ്സുമാരെ ചടങ്ങിൽ ആദരിച്ചു. കെ.സി.എ പ്രസിഡന്റ് നിത്യൻ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ  ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞു.

ഓണാഘോഷ കമ്മിറ്റി ചെയർമാൻ സേവി മാത്തുണ്ണി, കോർ ഗ്രൂപ് ചെയർമാൻ എബ്രഹാം ജോൺ, ബി.എഫ്.സി മാർക്കറ്റിങ് മാനേജർ അരുൺ വിശ്വനാഥൻ എന്നിവർ സംസാരിച്ചു. കെ.സി.എ വൈസ് പ്രസിഡന്റ് തോമസ് ജോൺ നന്ദി രേഖപ്പെടുത്തി. തുടർന്ന്  കെ.സി.എ അംഗങ്ങളും കുട്ടികളും അണിയിച്ചൊരുക്കിയ തിരുവാതിര ഉൾപ്പെടെ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി. 

article-image

xcfhcfxh

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed