രാജസ്ഥാനിലെ ധാന്യ മില്ലിൽ നിന്നും വൈദ്യുതാഘാതമേറ്റ് രണ്ടു കുട്ടികളടക്കം നാലു മരണം

രാജസ്ഥാനിലെ ബാർമർ ജില്ലയിൽ ധാന്യ മില്ലിൽ നിന്നും വൈദ്യുതാഘാതമേറ്റ് രണ്ടു കുട്ടികളടക്കം നാലു പേർ മരിച്ചു. യുവതിയും ഭർതൃപിതാവും പിതാവും രണ്ട് കുട്ടികളുമാണ് മരിച്ചത്. നാലു പേരും സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. വെള്ളിയാഴ്‌ച രാത്രി 9.30ഓടെയാണ് വീടിനോടു ചേർന്നുള്ള ധാന്യ മില്ലിൽ ജോലി ചെയ്യുന്നതിനിടെ യുവതിക്ക് വൈദ്യുതാഘാതമേറ്റത്.
ഇതു കണ്ട് അമ്മയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടികൾക്കും വൈദ്യുതാഘാതമേറ്റത്. മൂന്നു പേരെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഭർതൃപിതാവും മരിച്ചത്. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണെന്ന് ബാർമർ എസ്.പി ദിഗന്ത് ആനന്ദ് പറഞ്ഞു.
sdsdf