ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായി


തിരുവനന്തപുരം ആണ്ടുർക്കോണം സ്വദേശി നബിൽ മൻസിലിൽ നൗഷാദ് ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായി. 48 വയസ്സായിരുന്നു. നെഞ്ചുവേദനയെത്തുടർന്ന് കിങ് ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. അറാദ് റാമിസിൽ ഫുഡ് ഡിപ്പാർട്ട്മെന്റിൽ സൂപ്പർവൈസറായിരുന്നു. ജൂണിൽ ജോലി മതിയാക്കി നാട്ടിൽ പോകാനിരിക്കുകയായിരുന്നു. ഒൻപത് വർഷമായി ബഹ്റൈനിലുള്ള നൗഷാദ് അതിനുമൂൻപ് 20 വർഷം ഒമാനിൽ ജോലി നോക്കിയിരുന്നു. ഭാര്യ: ഷീജ. മക്കൾ: നബീൽ, നദീർ, യാസിം.

article-image

8

You might also like

  • Straight Forward

Most Viewed