വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊന്നു

വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ച ഡോക്ടര്‍ മരിച്ചു. ഡോക്ടര്‍ വന്ദന ദാസ്(23) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. കോട്ടയം മുട്ടുച്ചിറ പട്ടാളമുക്ക് സ്വദേശിനിയാണ് വന്ദന. രാവിലെ നാലിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് സംഭവം. വൈദ്യപരിശോധനയ്ക്ക് എത്തിച്ച പൂയപ്പള്ളി സ്വദേശിയായ എസ്. സന്ദീപാണ്(42) ആശുപത്രിയില്‍വച്ച് ഡോക്ടറെയും പോലീസുകാരെയും അടക്കം അഞ്ചുപേരെ കുത്തിയത്. കത്രിക ഉപയോഗിച്ചാണ് ഇയാള്‍ അതിക്രമം നടത്തിയത്.
അക്രമത്തില്‍ കഴുത്തിനും നെഞ്ചിനും കുത്തേറ്റ വന്ദനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലം അസീസിയ ആശുപത്രിയില്‍ പഠിക്കുന്ന വന്ദന ട്രെയിനിംഗിന്‍റെ ഭാഗമായാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിയത്. നെടുമ്പന യുപി സ്കൂൾ അധ്യാപകനാണ് പ്രതി സന്ദീപ്. ഇയാൾ സ്ഥിരം മദ്യപിച്ച് പ്രശ്നമുണ്ടാക്കാറുണ്ടെന്നാണ് പോലീസുകാര്‍ പറയുന്നത്.
DFGDFG