സർക്കാർ ജീവനക്കാരുടെ ഏപ്രിൽ മാസത്തെ വേതനം ഈദിനു മുമ്പേ നൽകാൻ തീരുമാനമായി


സർക്കാർ ജീവനക്കാരുടെയും വിരമിച്ചവരുടെയും ഏപ്രിൽ മാസത്തെ വേതനം ഈദിനു മുമ്പേ നൽകാൻ കാബിനറ്റ് യോഗത്തിൽ തീരുമാനം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്വദേശികൾക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിനുള്ള പദ്ധതി ചർച്ച ചെയ്തു. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള തൊഴിലന്വേഷകർക്ക് എളുപ്പത്തിൽ ഉചിതമായ തൊഴിലവസരം കണ്ടെത്തുന്നതിനാവശ്യമായ പദ്ധതിയെന്ന നിലക്ക് പാർലമെന്റ് നിർദേശത്തെ കാബിനറ്റ് പിന്തുണച്ചു.

ഫലസ്തീനിലെ അൽ അഖ്സ മസ്ജിദിൽ നമസ്കരിച്ചുകൊണ്ടിരുന്നവർക്ക് നേരെ അക്രമം നടത്തുകയും വിശുദ്ധ സ്ഥലങ്ങളുടെ പവിത്രത ലംഘിക്കുകയും ചെയ്ത ഇസ്രായേൽ നടപടിയെ മന്ത്രിസഭ അപലപിച്ചു. പൊതു ആവശ്യങ്ങൾക്കായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള മുനിസിപ്പൽ, കാർഷിക മന്ത്രാലയ നിർദേശവും അംഗീകരിച്ചു. വിവിധ മന്ത്രിമാർ പങ്കെടുത്ത പരിപാടികളുടെ വിശദാംശങ്ങളും അവതരിപ്പിച്ചു.

article-image

dfhdfh

You might also like

  • Lulu Exchange
  • Straight Forward

Most Viewed